Saturday, June 29, 2013

വിടരാത്തപൂവ്

ഒരിക്കലും വിടരാതെ എവിടയോ വാടി പൊലിഞ്ഞുപോയ ഒരു പനിനീര്‍ മൊട്ടിനെപോലെ, തളര്ന്നു നിന്ന നേരം.

ജനാലകള്‍ക്കിടയിലൂടെ വിദൂരതയിലേക്കു നോക്കി, ഒരിക്കലും തോരാതെ പെയ്യുന്ന മഴയില്‍, തത്തിക്കളിച്ച ബാല്യത്തിന്റെ ഓര്‍മ്മകള്‍ ഒരുപാടു വര്‍ഷം പിന്നിലേക്കുപാഞ്ഞു.  

കോരിച്ചൊരിയുന്ന മഴയത്ത്, ഉമ്മറക്കോലായില്‍ കത്തിച്ചനിലവിളക്കിന്റെ മുന്നിലിരുന്നുള്ള സന്ദ്യാനാമജപവും ഓര്‍ത്തെടുത്തു. 

അമ്മ എന്ന വാക്കിലുള്ള മാധുര്യം പോലെ ഒരുപാടു മാധുരമുള്ള ഓര്‍മ്മകള്‍ പെയ്തുപോയതാവാം.

ഐശ്വര്യത്തിന്റെ ശഖുനാദം മുഴങ്ങുന്ന അമ്പലവും, പച്ചപരവതാനിപോലെയുള്ള പാടങ്ങളും, ഒരുപാടുകടംകഥകള്‍ ഉള്ള ആലിലയും ഇന്നും നാമം ജപിക്കുന്നുണ്ട്. 

ഓര്‍മ്മയാക്കുന്ന ബാല്യത്തെ ഇന്നും തട്ടിക്കളിച്ച് ഇരിക്കുന്നനേരം, ചെളിപുരണ്ട പാദങ്ങളാല്‍ ചിത്രം വരച്ചും, ചേറുപുരണ്ട കൊച്ചുപാവാടയും ഇട്ട് തത്തിക്കളിച്ച ബാല്യത്തില്‍ വിടരാതെ നിന്ന പനിനീര്‍ മൊട്ടുപോല്‍  ഓര്‍മ്മകള്‍ എന്നും ബാല്യത്തിലേക്കു പോകുന്നു, അന്നു കണ്ട ആ മൊട്ടിനെ നോക്കി. 

- സജിത